സാത്വിക്-ചിരാഗ് സഖ്യം തോറ്റു
ക്വാലാലംപുർ: മലേഷ്യ ഓപ്പണ്‍ ബിഡബ്ല്യുഎഫ് സൂപ്പർ 1000 ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് കിരീടം ലോക ഒന്നാം നന്പർ കൂട്ടുകെട്ടായ ചൈനയുടെ ലിയാങ് വീ കെങിനും വാങ് ചാങിനും. ഇന്ത്യയുടെ സാത്വിക്സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട ഫൈനലിൽ കീഴടക്കിയായിരുന്നു ചൈനീസ് കൂട്ടുകെട്ട് 2024 സീസണിലെ ആദ്യ ടൂർണമെന്റ് സ്വന്തമാക്കിയത്. സ്കോർ: 21-9, 18-21, 17-21.
പുരുഷ സിംഗിൾസ് കിരീടം ലോക ഒന്‍പതാം നന്പറായ ഡെന്മാർക്കിന്റെ ആൻഡേഴ്സ് അന്റോണ്സെനും വനിതാ സിംഗിൾസ് ട്രോഫി ലോക ഒന്നാം നന്പർ ദക്ഷിണകൊറിയയുടെ ആൻ സെ യംഗും സ്വന്തമാക്കി.
Source link