WORLD

എക്‌സ് 59 സൂപ്പര്‍സോണിക് വിമാനം ലോകത്തിന് പരിചയപ്പെടുത്തി നാസയും ലോഖീദ് മാര്‍ട്ടിനും


നിശബ്ദ സൂപ്പര്‍സോണിക് വിമാനമായ എക്‌സ് 59 ലോകത്തിന് പരിചയപ്പെടുത്തി നാസയും ലോഖീദ് മാര്‍ട്ടിനും. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ഈ വിമാനം വ്യോമയാനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് കരുതുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. കാലിഫോര്‍ണിയയിലെ പാംഡേലിലെ ലോഖീദ് മാര്‍ട്ടിന്‍ സ്‌കങ്ക് വര്‍ക്ക്‌സ് ഫാക്ടറിയില്‍ വെച്ചാണ് വിമാനം അവതരിപ്പിച്ചത്. നാസയുടെയും മുഴുവന്‍ എക്‌സ്-59 ടീമിന്റെയും കഠിനാധ്വാനത്തിലൂടെയും വൈഭവത്തിലൂടെയും മാത്രം സാധ്യമായ ഒരു പ്രധാന നേട്ടമാണിത് എന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ് പറഞ്ഞു. “വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഒരു ആശയം യാഥാര്‍ത്ഥ്യമാക്കി. നമ്മള്‍ യാത്ര ചെയ്യുന്ന രീതിയില്‍ എക്‌സ്-59 മാറ്റങ്ങള്‍ കൊണ്ടുവരും.” അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button