SPORTS
ഇന്റർ സ്കൂൾ ബാസ്കറ്റ്ബോളിനു തുടക്കമായി
കോഴിക്കോട്: ഏഴാമത് ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിനു തുടക്കമായി. ഇന്നലെ നടന്ന മത്സരങ്ങളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ബഥനി കോട്ടയവും സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്നും ജയിച്ചു. ആവേശകരമായ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ് ബഥനി 79-76ന് സിൽവർ ഹിൽസ് കോഴിക്കോടിനെ പരാജപ്പെടുത്തി. മുഴുവൻ സയമത്ത് 61-61ന് സമനില പാലിച്ചതോടെയാണ് എക്സ്ട്രാ ടൈമിലേക്കു കടന്നത്. രണ്ടാം മത്സരത്തിൽ പുളിങ്കുന്ന് 60-42ന് ലിറ്റിൽ ഫ്ളവർ കോണ്‍വന്റ് എച്ച്എസ്എസ് കൊരട്ടിയെ തോൽപ്പിച്ചു.
Source link