തിരഞ്ഞെടുപ്പു കമ്മിഷൻ നിയമനം; ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ വ്യവസ്ഥയ്ക്കു സ്റ്റേയില്ല

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്ന വ്യവസ്ഥ ചോദ്യംചെയ്ത് ഹർജി നൽകിയ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സ്റ്റേ ആവശ്യപ്പെട്ടത്. എന്നാൽ, ഇത്തരമൊരു നിയമത്തിനു സ്റ്റേ ഉത്തരവിടാൻ കോടതിക്കു കഴിയില്ലെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ നോട്ടിസ് അയച്ച കോടതി, വിഷയം ഏപ്രിലിൽ പരിഗണിക്കും.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്) എന്നിവരാണു തിരഞ്ഞെടുപ്പു കമ്മിഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിലുണ്ടാവുക. സമിതിയിൽ സുപ്രീംകോടതി ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു മറികടക്കാനാണു നിയമം കൊണ്ടുവന്നത്.
English Summary:
No stay on the provision of removal of Chief Justice from appointment of Election Commission
Source link