WORLD

വംശഹത്യ ആരോപണം സത്യത്തെ വളച്ചൊടിക്കൽ: ഇസ്രയേൽ


ദ ​​​ഹേ​​​ഗ്: ​​​ഗാ​​​സ​​​യി​​​ൽ വം​​​ശ​​​ഹ​​​ത്യ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ആ​​​രോ​​​പ​​​ണം സ​​​ത്യം വ​​​ള​​​ച്ചൊ​​​ടി​​​ക്ക​​​ലാ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ. ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ‌ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക പ​​​റ​​​യു​​​ന്ന​​​​​തെ​​​ന്നും ഇ​​​സ്രേ​​​ലി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ താ​​​ൽ ബെ​​​ക്ക​​​ർ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വാ​​​ദ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സി​​​വിലിയ​​​ൻ ജ​​​ന​​​ത​​​യ്ക്കു​​​ണ്ടാ​​​കു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ൾ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​​ങ്കി​​​ലും ഇ​​​തി​​​നു​​​ത്ത​​​ര​​​വാ​​​ദി ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ വം​​​ശ​​​ഹ​​​ത്യ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ന​​​ല്കി​​​യ കേ​​​സി​​​ലാ​​​ണ് വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച ദ​​​ക്ഷി​​​ണാ​​​ഫ്ര​​​ിക്ക​​​യു​​​ടെ വാ​​​ദം കോ​​​ട​​​തി കേ​​​ട്ടി​​​രു​​​ന്നു.

കോ​​​ട​​​തി​​​ക്കു​​​ പു​​​റ​​​ത്ത് ഇ​​​സ്രേ​​​ലി, പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ലി​​​ക​​​ൾ ബാ​​​ന​​​റു​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടം ചേ​​​ർ​​​ന്നി​​​രു​​​ന്നു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തോ​​​ട് യോ​​​ജി​​​പ്പി​​​ല്ലെ​​​ന്ന് യു​​​എ​​​സും ബ്രി​​​ട്ട​​​നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ 23,350 പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വ​​​നി​​​ത​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. കേ​​​സി​​​ൽ ലോ​​​ക​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി വ​​​രാ​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ടു​​​ക്കും. വി​​​ധി ‘അ​​​ഭി​​​പ്രാ​​​യം’ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ലോ​​​ക​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി​​​ല്ല.


Source link

Related Articles

Back to top button