INDIALATEST NEWS

തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിനുള്ള സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമതിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ സ്റ്റേ സാധ്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ നീക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ജയ താ നൽകിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടിസയച്ചു. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്ന വ്യവസ്ഥയുള്ള ബിൽ കഴിഞ്ഞ മാസമാണ് പാർലമെന്റ് പാസാക്കിയത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്) എന്നിവരാണു തിരഞ്ഞെടുപ്പു കമ്മിഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിലുണ്ടാവുക. ഇതോടെ, ഭരണത്തിലുള്ള പാർട്ടി ആഗ്രഹിക്കുന്നവരെ നിയമിക്കാൻ കഴിയും. സമിതിയിൽ സുപ്രീംകോടതി ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്നു നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു മറികടക്കാനാണു നിയമം കൊണ്ടുവന്നത്. 

English Summary:
Supreme Court refuses to stay operation of Election Commissioners Act, 2023, issues notice to Centre


Source link

Related Articles

Back to top button