WORLD

തുർക്കിയിലേക്കു പോയ എണ്ണക്കപ്പൽ ഇറാൻ റാഞ്ചി


മ​സ്ക​റ്റ്: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന എ​ണ്ണ​ക്ക​പ്പ​ൽ ഇ​റാ​ൻ സൈ​നി​ക​ർ പി​ടി​ച്ചെ​ടു​ത്തു. ഗ്രീ​ക്ക് ഷി​പ്പിം​ഗ് ക​ന്പ​നി​യാ​യ എം​പ​യ​ർ നാ​വി​ഗേ​ഷ​ന്‍റെ ‌ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും മാ​ർ​ഷ​ൽ ദ്വീ​പു​ക​ളു​ടെ പ​താ​ക വ​ഹി​ച്ച​തു​മാ​യ “സെ​ന്‍റ് നി​ക്കൊ​ളാ​സ്’’ എ​ന്ന എ​ണ്ണ​ക്ക​പ്പ​ലാ​ണ് അ​ഞ്ചു സൈ​നി​ക​ർ ചേ​ർ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ ഒ​മാ​നി​ലെ സോ​ഹാ​റി​നു കി​ഴ​ക്ക് 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ച് പി​ടി​ച്ചെ​ടു​ത്ത​ത്. ക​പ്പ​ൽ ഇ​റാ​നി​ലെ ബാ​ന്ദ​ർ ഇ ​ജാ​സ്കി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഇ​റാ​ക്കി​ലെ ബ​സ്‌​റ തു​റ​മു​ഖ​ത്തു​നി​ന്ന് 145,000 ട​ൺ ക്രൂ​ഡ് ഓ​യി​ലു​മാ​യി തു​ർ​ക്കി​യി​ലെ ആ​ലി​യാ​ഗ തു​റ​മു​ഖ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ക​പ്പ​ൽ. മു​ന്പ് സൂ​യ​സ് ര​ജാ​ൻ എ​ന്ന പേ​രി​ലാ​യി‌​രു​ന്ന ഈ ​ക​പ്പ​ൽ ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​നി​യ​ൻ എ​ണ്ണ കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പി​ച്ച് അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം പി​ഴ​യ​ട​ച്ച് പു​തി​യ പേ​രി​ൽ ഈ ​ക​പ്പ​ൽ സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​രു​വ​ർ​ഷം നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക​പ്പ​ലി​ലെ ഒ​രു ദ​ശ​ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​പ്പ​ലു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​താ​യും ക​പ്പ​ലി​ൽ 18 ഫി​ലി​പ്പീ​ൻ​സു​കാ​രും ഒ​രു ഗ്രീ​ക്കു​കാ​ര​നു​മു​ൾ​പ്പെ​ടെ 19 ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നും ഉ​ട​മ​സ്ഥ​രാ​യ എം​പ​യ​ർ നാ​വി​ഗേ​ഷ​ന്‍ ‌അ​റി​യി​ച്ചു. ഒ​മാ​നെ​യും ഇ​റാ​നെ​യും വേ​ർ​തി​രി​ക്കു​ന്ന നി​ർ​ണാ​യ​ക ക​പ്പ​ൽ റൂ​ട്ടാ​യ ഒ​മാ​ൻ ഉ​ൾ​ക്ക​ട​ൽ മു​ന്പ് ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​ട്ടി​യെ​ടു​ക്ക​ലു​ക​ൾ‌​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Back to top button