ആഭ്യന്തര കലാപം; പോർട്ട് മോസർബിയിൽ അടിയന്തരാവസ്ഥ
പോർട്ട് മോസർബി: കലാപത്തിൽ 15 പേർ മരിച്ചതിനെത്തുടർന്നു പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോസർബിയിൽ പ്രധാനമന്ത്രി 14 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശന്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരേ, ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരും സൈനികരും ജയിൽ സുരക്ഷാജീവനക്കാരും നടത്തിയ പ്രതിഷേധമാണു രക്തരൂഷിതമായത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പെട്ടെന്നുതന്നെ കലാപം വ്യാപിച്ചു. ഇതേത്തുടർന്നാണു പ്രധാനമന്ത്രി ജയിംസ് മരാപെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സംഘർഷത്തിനിടെ കലാപകാരികൾ കടകളും വാഹനങ്ങളും തല്ലിത്തകർക്കുന്നതിന്റെയും വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കലാപത്തിനിടെ വെടിയേറ്റ 25 പേരും കുത്തേറ്റ ആറുപേരും തലസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
Source link