ജയറാം ചിത്രം ഹൗസ്ഫുൾ; മമ്മൂട്ടിയുടെ ക്ലാസ് എൻട്രി; ഓസ്ലർ പ്രേക്ഷക പ്രതികരണം
ഒരിടവേളയ്ക്കു ശേഷം ജയറാം സിനിമയ്ക്ക് തിയറ്റുകളിൽ അതിഗംഭീര വരവേൽപ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന വേഷത്തിലെത്തുന്ന അബ്രഹാം ഓസ്ലർ ആദ്യ ഷോ പൂർത്തിയാകുമ്പോൾ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാവിലെ തുടങ്ങിയ സിനിമകളുടെ ഷോകൾ പൂർണമായും ഹൗസ്ഫുൾ ആയിരുന്നു.
#AbrahamOzler (2024)Abraham Ozler unfolds as a slow and brooding crime drama, offering a fair share of dramatic highs, thrills, and rewarding moments. The highlight undoubtedly lies in witnessing Jayaram in an author-backed role, a rare occurrence after years, where he… pic.twitter.com/Fkr6EdeRh3— Forum Reelz (@ForumReelz) January 11, 2024
#AbrahamOzler Review : #MidhunManuelThomas excels yet again while handling the mystery & investigation portions. He has a knack for telling emotionally connecting flashback episodes. The screenplay was crisp in the first half and the latter half begins with a banger of a scene.… pic.twitter.com/QLKceKop1N— What The Fuss (@W_T_F_Channel) January 11, 2024
ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട ഓസ്ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. മമ്മൂട്ടിയുടെ ഇൻട്രൊ കാണികളെ ആവേശത്തിലാക്കും.
#AbrahamOzler skillfully blended medical thriller and emotional crime drama in a way that captivates. Jayaram delivered a commendable performance, marking a noteworthy character for him in Malayalam cinema after a while.. The entire cast portrayed their roles fittingly, and the… pic.twitter.com/oaPFJWClAU— Friday Matinee (@VRFridayMatinee) January 11, 2024
#AbrahamOzler Midhun Manual Thomas, after #AnjaamPaathira, continues delivering intimidating thriller. An emotional medical flick which dwells more on the flashback side. Jayaram, @mammukka and Jagadeesh performed well. #Mammootty intro 🔥🔥🔥Music and Technical side was good.… pic.twitter.com/hCyvgTkgze— Mollywood BoxOffice (@MollywoodBo1) January 11, 2024
#AbrahamOzler Decent Emotional Investigation Drama. അതിഗംഭീര ആദ്യ പകുതിയും ഇമോഷണൽ /ഡ്രാമ രണ്ടാം പകുതിയും. #Mammootty ഇൻട്രോ കിടിലൻ ആയിരുന്നു. #mammootty ഫാക്ടർ ഒഴികെ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷനുമായി കണക്ട് ചെയ്യുന്ന ഒരു പടം ആണ്.Go For it👍 https://t.co/F0wGTtPKoa— Sohan Gazal (@reviewsmm1) January 11, 2024
കഥയിലെ നിർണായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്.
നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം ഓസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
ഡോ. രണ്‍ധീര്‍ കൃഷ്ണന് ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് സൈജു ശ്രീധരന്, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്സ്. പി ആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
English Summary:
Abraham Ozler Audience Review