CINEMA

ഹൃതിക് റോഷന്റെ പിറന്നാളിന് കാമുകിയുടെ ചുംബന വിഡിയോ


ഹൃതിക് റോഷന്റെ പിറന്നാളിന് കാമുകി സബ ആസാദിന്റെ പ്രണയാതുരമായ പിറന്നാൾ ആശംസ. ഹൃതിക്കുമൊത്തുള്ള പ്രണയ നിമിഷങ്ങളുടെ മനോഹര വിഡിയോയാണ് സബ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു വർഷമായി ഹൃതിക്കും സബയും പ്രണയത്തിലാണ്. ഇതിനു മുമ്പും സബ തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്.
ഗായികയും അഭിനേതാവുമായ സബ 2008ൽ ദിൽ കബഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ആറോളം സിനിമകളിലും നാല് വെബ് സീരിസുകളിലും സബ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സംഗീത രംഗത്താണ് സജീവം.

അതേസമയം ഹൃതിക്കിന്റേതായി ഫൈറ്റർ എന്ന ചിത്രമാണ് റിലീസിനു തയാറെടുക്കുന്നത്. പഠാനു ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൈലറ്റിന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദീപിക പദുക്കോൺ ആണ് നായിക.

പഠാന്‍ സിനിമയുടെ ഛായാഗ്രാഹകനായിരുന്ന മലയാളി സത്ചിത് പൗലോസ് ആണ് ഫൈറ്റിന്റെയും ക്യാമറ ചെയ്യുന്നത്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.


Source link

Related Articles

Back to top button