സഹകരണ മേഖലയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ ധാരണ
തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകൾക്കു പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. സഹകരണ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ, സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ എന്നിവ ആരംഭിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ തയാറാക്കാൻ വ്യവസായ-സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകും. വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി. എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും സംഘങ്ങൾ ഉൾപ്പെടുന്ന കണ്സോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സർക്കാർ നൽകുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മൂന്നു കോടി രൂപ വരെയുള്ള ധനസഹായം നിലവിൽ വ്യവസായ വകുപ്പ് നൽകുന്നുണ്ട്.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 10 ഏക്കറും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് അഞ്ച് ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും, സഹകരണ മേഖലയിൽ ഇളവുകൾ നൽകാൻ ആലോചനയുണ്ട്. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാർക്കുകളുടെ നിയന്ത്രണം അതതു സഹകരണ സ്ഥാപനങ്ങൾക്കു തന്നെയായിരിക്കും. ജില്ലകളിൽ ഒന്നെന്ന നിലയിൽ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആലോചന. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കും. ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് വ്യവസായ വകുപ്പ് അനുമതി നൽകി. മാർച്ച് മാസത്തോടെ 35 പാർക്കുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Source link