കാബൂളിൽ ഐഎസ് സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ജയിൽ ജീവനക്കാരുടെ മിനിബാനിൽ സ്ഫോടകവസ്തു സ്ഥാപിച്ചായിരുന്നു സ്ഫോടനം നടത്തിയത്. പത്തിലേറെ പേർക്കു പരിക്കേറ്റു. കാബൂളിന്റെ കിഴക്കൻ മേഖലമായ അലോഖെയ്ൽ മേഖലയിലായിരുന്നു സ്ഫോടനമുണ്ടായത്. അഫ്ഗാനിൽ ഷിയാ വിഭാഗക്കാർക്കെതിരേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തിവരികയാണ്.
Source link