SPORTS

മൂ​​ന്ന് ജ​​യി​​ച്ച് യു​​ണൈ​​റ്റ​​ഡ്


ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​ക്ക് ആ​​ശ്വാ​​സ​​മാ​​യി എ​​ഫ്എ ക​​പ്പ് മൂ​​ന്നാം റൗ​​ണ്ട് ജ​​യം. മൂ​​ന്നാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ വി​​ഗാ​​ൻ അ​​ത്‌​ല​​റ്റി​​ക്കി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് യു​​ണൈ​​റ്റ​​ഡ് തോ​​ൽ​​പ്പി​​ച്ച​​ത്. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 12-ാം സ്ഥാ​​ന​​ത്താകുകയും യൂ​​റോ​​പ്പി​​ൽ നി​​ന്നും കാ​​ര​​ബാ​​വൊ ക​​പ്പി​​ൽ​​നി​​ന്നും പു​​റ​​ത്താ​​കു​​ക​​യും ചെ​​യ്ത യു​​ണൈ​​റ്റ​​ഡി​​ന് ആ​​ശ്വാ​​സ​​മാ​​ണ് എ​​ഫ്എ ക​​പ്പ് നാ​​ലാം റൗ​​ണ്ടി​​ലേ​​ക്കു​​ള്ള മു​​ന്നേ​​റ്റം.

12 ത​​വ​​ണ എ​​ഫ്എ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ച​​രി​​ത്ര​​മു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നാ​​യി ഡീ​​ഗൊ ഡാ​​ലോ​​ട്ട് (22’), ബ്രൂ​​ണോ ഫെ​​ർ​​ണാ​​ണ്ട​​സ് (74’ പെ​​നാ​​ൽ​​റ്റി) എ​​ന്നി​​വ​​രാ​​ണ് വ​​ല​​കു​​ലു​​ക്കി​​യ​​ത്.


Source link

Related Articles

Back to top button