INDIALATEST NEWS

ബാങ്ക് മാനേജരായ 34കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി: 24കാരനായ കാമുകൻ അറസ്റ്റിൽ

മുംബൈ ∙ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ പ്രതി ഷൊയെബ് ഷെയ്ഖിനെ (24) സാക്കിനാക്കയിലെ വീട്ടിൽനിന്നു പൊലീസ് പിടികൂടി. ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമി. 
കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി തിങ്കളാഴ്ച ഹോട്ടലിൽ റൂമെടുത്തത്. കൃത്യത്തിനു ശേഷം ഹോട്ടലിൽനിന്നു കടന്നുകളഞ്ഞ പ്രതി യുപിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം ഹോട്ടൽ മുറിയിൽ കണ്ടെത്തി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

English Summary:
Police arrested man who killed lover in Mumbai


Source link

Related Articles

Back to top button