INDIALATEST NEWS

ഗുജറാത്തിൽ മോദി–ഷെയ്ഖ് മുഹമ്മദ് റോഡ് ഷോ

അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വിമാനത്താവളം മുതൽ ഇന്ദിരാ ബ്രിജ് വരെ 15 മിനിറ്റ് കാറിൽ റോഡ് ഷോ നടത്തി. വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റിനെ മോദി നേരിട്ടെത്തി സ്വീകരിച്ചു.
റോഡിനിരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ കാറിൽ ഇരുന്ന് കൈവീശി ഇരുനേതാക്കളും അഭിവാദ്യം ചെയ്തു. ഇന്ന് ഗാന്ധിനഗർ മഹാത്മാ മന്ദിർ കൺവൻഷൻ സെന്ററിൽ യുഎഇ പ്രസിഡന്റ് മുഖ്യാതിഥിയാകുന്ന പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

English Summary:
Narendra Modi and Sheikh Mohammed bin Zayed Al Nahyan’s road show in Gujarat


Source link

Related Articles

Back to top button