അന്നും ഇന്നും സുഹാസിനി ഒരുപോലെ; 23 വർഷങ്ങൾക്കിടെ വന്ന മാറ്റം
സുഹാസിനി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചൊരു ചിത്രമാണ് സഹപ്രവർത്തകരുടെയും ആരാധകരുടെയും ഇടയിൽ ശ്രദ്ധനേടുന്നത്. 23 വർഷങ്ങൾക്കു മുമ്പെടുത്തൊരു ചിത്രമാണ് നടി റി ക്രിയേറ്റ് ചെയ്തത്. ആദ്യകാല നടിമാരായ വിജയ, രജിത എന്നീ താരങ്ങൾക്കൊപ്പം 23 വർഷങ്ങൾക്ക് മുൻപുള്ള സുഹാസിനിയുടെ ചിത്രമാണ് അതേ രീതിയിൽ തന്നെ റി ക്രിയേറ്റ് ചെയ്തത്.
മഹതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് താരം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ താരങ്ങൾക്കൊപ്പം വീണ്ടും പോസു ചെയ്തത്. ‘‘മഹതി ചിത്രീകരണത്തിൽ, 23 വർഷത്തിന് ശേഷം ഈ കോമ്പിനേഷൻ പുനഃസൃഷ്ടിച്ചു. വൈ വിജയ ഗാരുവും രജിതയും ഞാനും. നന്ദി രജിത,’’ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ സുഹാസിനി കുറിച്ചു.
അന്നും ഇന്നും സുഹാസിനിയെ കാണാന്‍ അതുപോലെ തന്നെയെന്നാണ് കമന്റുകൾ. പ്രായം പുറകോട്ടാണെന്നും 23 അല്ല അൻപത് വർഷം കഴിഞ്ഞാലും സുഹാസിനിക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
സുഹാസിനി, ദീപ്‌സിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹതി എന്ന തെലുങ്ക് ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ സുഹാസിനി വിജയരാഘവൻ നായകനായെത്തിയ പൂക്കാലം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. തെലുങ്ക് ചിത്രമായ മിസ്റ്റർ പ്രഗ്നന്റ് ആണ് നടിയുടെ ഏറ്റവും പുതിയ റിലീസ്.
English Summary:
Suhasini share beautiful photo withe her co actresses
Source link