CINEMA
ഹൈ വോൾട്ടേജ് ആക്‌ഷനുമായി മഹേഷ് ബാബു; ഒപ്പം ജയറാമും; ഗുണ്ടൂർ കാരം ട്രെയിലർ
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഗുണ്ടൂർ കാരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അല വൈകുണ്ഠപുരം ലോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടൂർ കാരം. ജയറാമും ഒരു പ്രധാന വേഷത്തിലെത്തുന്നു.
ശ്രീലീലയാണ് ചിത്രത്തിലെ നായിക. മീനാക്ഷി ചൗധരി, പ്രകാശ് രാജ്, ജഗപതി ബാബു, റാവു രമേഷ്, രമ്യാ കൃഷ്ണൻ, വെണ്ണെലാ കിഷോർ എന്നിവരാണ് മറ്റുവേഷങ്ങളിൽ.
മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എസ്. തമൻ സംഗീതസംവിധാനവും എഡിറ്റിങ് നവീൻ നൂലിയും നിർവഹിക്കുന്നു.
ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാകൃഷ്ണയാണ് നിർമാണം. ചിത്രം ഈ മാസം 12-ന് തിയറ്ററുകളിലെത്തും.
English Summary:
Watch Guntur Kaaram Theatrical Trailer
Source link