INDIALATEST NEWS

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രിയാക്കി മല്‍സരിപ്പിച്ചിട്ടും സുരേന്ദര്‍പാലിനെ തോല്‍പിച്ച് കോണ്‍ഗ്രസ്‌

ജയ്പുർ∙ രാജസ്ഥാനിലെ കരൺപുർ നിയമസഭാ സീറ്റീലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി സ്ഥാനാർഥിയും മന്ത്രിയുമായ സുരേന്ദർപാൽ സിങ്ങിനെ കോൺഗ്രസിന്റെ രൂപീന്ദർ സിങ് കൂനർ പരാജയപ്പെടുത്തി. രൂപീന്ദർ സിങ് 94,950 വോട്ടുകൾ നേടിയാണ് ജയിച്ചത്. സുരേന്ദർപാൽ 83,667 വോട്ടുകള്‍ നേടി.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥി ആയിരിക്കെ, സുരേന്ദർപാൽ ഡിസംബർ 30ന് ഭജൻലാൽ സർക്കാരിൽ മന്ത്രിയായി നിയമിതനായിരുന്നു. ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി ആയിരിക്കെ സുരേന്ദർപാൽ മന്ത്രിസ്ഥാനം ഏറ്റെടുത്തതിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കോൺഗ്രസ് എതിർപ്പ് ഉന്നയിച്ചിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് കൂനറിന്റെ വിയോഗത്തെ തുടർന്ന് കരൺപുർ നിയമസഭാ സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം ശേഷിക്കെയായിരുന്നു ഗുർമീതിന്റെ വിയോഗം. ഗുർമീതിന്റെ മകനാണ് രൂപീന്ദർ സിങ്. 

കഴിഞ്ഞ വർഷം നവംബറിൽ 200ൽ 199 സീറ്റിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. കോൺഗ്രസ് 69 സീറ്റുകൾ നേടി.

English Summary:
Setback for BJP as Rajasthan minister loses Karanpur bypoll against Congress rival


Source link

Related Articles

Back to top button