SPORTS
ഓസ്ട്രേലിയൻ വനിതകൾക്ക് ജയം
മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. 27 പന്തിൽ അഞ്ച് ഫോറടക്കം 30 റൺസ് നേടിയ ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നാലുവിക്കറ്റ് നഷ്ടത്തിൽ 19 ഓവറിൽ ലക്ഷ്യം മറികടന്നു. രാജ്യാന്തര ക്രിക്കറ്റിൽ തന്റെ മൂന്നൂറാം മത്സരത്തിനിറങ്ങി 21 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സുമടക്കം 34 റൺസ് നേടിയ എല്ലിസ് പെറിയാണ് ഓസീസിന്റെ വിജയശിൽപി.
Source link