WORLD

എല്ലാവർഷവും മാമ്മോദീസാദിനം ആഘോഷിക്കണം: ഫ്രാൻസിസ് മാർപാപ്പ


വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഈ​​​ശോ​​​യു​​​ടെ ജ്ഞാ​​​ന​​​സ്നാ​​​ന തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ 16 ശി​​​ശു​​​ക്ക​​​ളെ മാ​​​മ്മോ​​​ദീ​​​സ മു​​​ക്കി. പ​​​തി​​​വു​​​പോ​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ലെ സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. ഓ​​​രോ​​​രു​​​ത്ത​​​രെ​​​യാ​​​യി​​​ട്ടാ​​ണു മാ​​​ർ​​​പാ​​​പ്പ മാ​​​മോ​​​ദീ​​​സ മു​​​ക്കി​​​യ​​​ത്. തു​​​റ​​​ന്ന ഹൃ​​​ദ​​​യ​​​ത്തോ​​​ടെ​​​യും നി​​​ഷ്ക​​​ള​​​ങ്ക​​​ത​​​യോ​​​ടെ​​​യും വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ശി​​​ശു​​​ക്ക​​​ളെ മാ​​​തൃ​​​ക​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. മാ​​മ്മോ​​​ദീ​​​സാ​​​ദി​​​നം ജ​​​ന്മ​​​ദി​​​നം​​​പോ​​​ലെ ആ​​​ഘോ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു. ക്രി​​​സ്ത്യാ​​​നി​​​യാ​​​യ ദി​​​വ​​​സം എ​​​ന്നാ​​​ണെ​​​ന്ന് അ​​​വ​​​രോ​​​ർ​​​ത്തി​​​രി​​​ക്ക​​​ണം. എ​​​ല്ലാ വ​​​ർ​​​ഷ​​​വും അ​​​താ​​​ഘോ​​​ഷി​​​ക്ക​​​ണം. മാ​​​താ​​​പി​​​താ​​​ക്ക​​​ളും ത​​​ല​​​തൊ​​​ടു​​​ന്ന അ​​​പ്പ​​​ന​​​മ്മ​​​മാ​​​രും കു​​​ഞ്ഞു​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ വ​​​ള​​​രാ​​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Source link

Related Articles

Back to top button