കുതിച്ചുചാട്ട സൂചന
പുതുവർഷത്തിന്റെ ആദ്യവാരത്തിൽ തിളക്കം നിലനിർത്താൻ ഇന്ത്യൻ ഓഹരി വിപണിക്കായില്ല. വ്യാപാരത്തിന്റെ ആദ്യ ദിനത്തിൽ സർവകാല റിക്കാർഡിലേക്കു നിഫ്റ്റിയും ബോംബെ സെൻസെക്സും സഞ്ചരിച്ച്, വരുംമാസങ്ങളിലെ കുതിച്ചു ചാട്ടത്തിന്റെ സൂചനകൾ വെളിപ്പെടുത്താനും മറന്നില്ല. അതേസമയം, മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതു ശരിവച്ച് വിപണി കഴിഞ്ഞ ദിവസങ്ങളിൽ ഏകീകരണത്തിനു നീക്കം നടത്തി. നിഫ്റ്റി ഫ്യൂച്ചർ കുതിപ്പിനൊപ്പം ഹ്രസ്വകാലയളവിൽ കണ്സോളിഡേഷന് ശ്രമിക്കുമെന്ന സൂചന യാഥാർഥ്യമാക്കി ചെറിയതോതിൽ സാങ്കേതിക തിരുത്തൽ കാഴ്ചവച്ചു. സെൻസെക്സ് 214 പോയിന്റും നിഫ്റ്റി സൂചിക 20 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. പ്രതീക്ഷയോടെ നിഫ്റ്റി നിഫ്റ്റി സൂചിക മുൻവാരത്തിലെ 21,731ൽനിന്ന് 103 പോയിന്റുയർന്ന് പുതുവർഷദിനത്തിൽ സർവകാല റിക്കാർഡായ 21,834 വരെ ചുവടുവച്ചു. ഈയവസരത്തിൽ നിഫ്റ്റി ഫ്യൂചറിൽ കവറിംഗിനായി ഓപ്പറേറ്റർമാർ നടത്തിയ നീക്കം റെഡി മാർക്കറ്റിനെയും സ്വാധീനിച്ചതോടെ സൂചിക 21,500 ലേക്കു തളർന്നു. എന്നാൽ, വാരത്തിന്റെ രണ്ടാം പകുതിയിലെ തിരിച്ചുവരവിൽ നിഫ്റ്റി 21,710ലേക്ക് ഉയർന്നത് പ്രതീക്ഷയാണ്. സാങ്കേതികവശങ്ങളിലേക്കു തിരിഞ്ഞാൽ ഈ വാരം 21,528ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 21,862ലേക്കു മുന്നേറാം. അതേസമയം, ആദ്യ താങ്ങിൽ കാലിടറിയാൽ സൂചിക 21,347 വരെ തിരുത്തൽ കാഴ്ചവയ്ക്കും. ജനുവരി സീരീസ് സെറ്റിൽമെന്റിനു മുന്നോടിയായി 22,015നെ കൈപ്പിടിയിലൊതുക്കാനുള്ള തയാറെടുപ്പ് നടത്താം. എംഎസിഡി ബുള്ളിഷാണെങ്കിലും ചെറിയതോതിലെ തിരുത്തലുകൾക്കു ശ്രമം നടത്തുന്ന അവസ്ഥയിലാണ്. സൂപ്പർ ട്രൻഡും, പാരാബോളിക്കും ബുള്ളിഷ് മൂഡിലാണ്. നിഫ്റ്റി ജനുവരി ഫ്യൂച്ചറിലേക്കു തിരിഞ്ഞതിനാല്‍ സൂചിക 21,794ലേക്കു താഴ്ന്നു. ഓപ്പണ്‍ ഇന്ററസ്റ്റ് കഴിഞ്ഞ വാരത്തിലെ 142.5 ലക്ഷം കരാറുകളിൽനിന്നു 132.3 ലക്ഷമായി കുറഞ്ഞു. ഒരു പരിധിവരെ ഉയർന്നതലത്തിലെ ലാഭമെടുപ്പ് ഓപ്പണ്‍ ഇന്ററസ്റ്റിൽ പ്രതിഫലിച്ചു. അതേസമയം, വിൽപ്പനക്കാർക്കു വിപണിയിൽ ഇനിയും കാര്യമായ സ്വാധീനം പ്രദർശിപ്പിക്കാനുള്ള അവസരം ലഭ്യമായിട്ടില്ലെന്നതു സൂചികയുടെ തിരിച്ചുവരവിന് അവസരമൊരുക്കാം.
കുതിച്ച് സെൻസെക്സ് ബോംബെ സെൻസെക്സ് മുൻവാരത്തിലെ 72,240ൽനിന്ന് സർവകാല റിക്കാർഡായ 72,561 വരെ ഉയർന്നു. മുൻനിര ഓഹരികളിലെ വില്പന സമ്മർദവും ലാഭമെടുപ്പും സൂചികയെ 71,359ലേക്കു തളർത്തിയശേഷം വാരാന്ത്യ ക്ലോസിംഗിൽ 72,026 പോയിന്റിലാണ്. ഈ വാരം മുന്നേറ്റത്തിനു ശ്രമിച്ചാൽ 72,605-72,184 റേഞ്ചിൽ പ്രതിരോധം തലയുയർത്തും. വില്പന സമ്മർദമുണ്ടായാൽ 71,403-70,780 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. വിദേശഫണ്ടുകൾ പുതുവർഷം ഇതിനകം 4,812 കോടി രൂപയുടെ നിക്ഷേപം നടത്തി. രണ്ടു ദിവസങ്ങളിലായി 1,522 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം, പുതുവത്സരദിനത്തിൽ 410 കോടിയുടെ നിക്ഷേപത്തിനു തയാറായ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർന്നുള്ള ദിവസങ്ങളിൽ വിൽപ്പനക്കാരായി മൊത്തം 7707 കോടി രൂപയുടെ ഓഹരികൾ വിറ്റു. മങ്ങാതെ മഞ്ഞലോഹം ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 2053 ഡോളറിൽനിന്ന് 2025ലേക്കു താഴ്ന്നശേഷം 2064ലേക്കു തിരിച്ചുവരവ് നടത്തിയെങ്കിലും വ്യാപാരാന്ത്യം മഞ്ഞലോഹം 2,043 ഡോളറിലാണ്. പ്രതിദിന ചാർട്ടിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന സ്വർണത്തിന് 2,094 ഡോളറിലെ പ്രതിരോധമേഖല മറികടന്നാൽ 2120-2140നെ ലക്ഷ്യമാക്കി നീങ്ങും. രൂപ 83.16 രൂപയുടെ മൂല്യത്തിൽ നേരിയ ചാഞ്ചാട്ടമുണ്ട്. ഡോളറിനു മുന്നിൽ 83.20ൽനിന്ന് 83.33ലേക്കു രൂപ ദുർബലമായെങ്കിലും ഈയവസരത്തിൽ ഡിസംബർ അവസാന വാരത്തിലെ 83.34ലേക്ക് ഇടിയാതെ ഒരു പൈസയുടെ കരുത്തു നിലനിർത്തിയതു വരുംദിനങ്ങളിൽ രൂപ നേട്ടമാക്കാം. വാരാന്ത്യം രൂപയുടെ മൂല്യം 83.16ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ മൂല്യം 82.73ലേക്കു ശക്തിപ്രാപിക്കാം.

Source link