INDIALATEST NEWS

കപ്പൽ റാഞ്ചാൻ ശ്രമം: നാവികസേന തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി ∙ അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാൻ ശ്രമിച്ച കടൽക്കൊള്ളക്കാർക്കായി ഇന്ത്യൻ നാവികസേന തിരച്ചിൽ തുടരുന്നു. സംശയകരമായ ബോട്ടുകളും കപ്പലുകളും നിരീക്ഷിക്കുന്നുണ്ട്. ലൈബീരിയൻ പതാകയുള്ള ‘എംവി ലില നോർഫോക്’ കപ്പലാണ് സൊമാലിയൻ തീരത്ത് കഴിഞ്ഞ ദിവസം റാഞ്ചാൻ ശ്രമിച്ചത്. എന്നാൽ, നാവികസേന കമാൻഡോ നീക്കത്തിലൂടെ ഇതു പരാജയപ്പെടുത്തി. 
കപ്പലിലെ ജീവനക്കാരായ 15 ഇന്ത്യക്കാരടക്കം 21 പേരെ കമാൻഡോകൾ സുരക്ഷിതരാക്കി. ഇവർ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന വിഡിയോ പുറത്തുവന്നു. കടൽക്കൊള്ളക്കാർ എത്തിയാൽ അഭയം തേടാനുള്ള പ്രത്യേക അറയിൽ 24 മണിക്കൂറോളം ഒളിച്ചിരിക്കുകയായിരുന്നു ജീവനക്കാർ.

English Summary:
Indian Navy continues search for pirates who tried to hijack a cargo ship in Arabian Sea


Source link

Related Articles

Check Also
Close
Back to top button