WORLD

ട്രംപിന്‍റെ യോഗ്യത സുപ്രീംകോടതി നിശ്ചയിക്കും


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ന​​​വം​​​ബ​​​റി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് യോ​​​ഗ്യ​​​ത​​​യു​​​ണ്ടോ എ​​​ന്ന കാ​​​ര്യം യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ട്രം​​​പി​​​ന് കൊ​​​ള​​​റാ​​​ഡോ സം​​​സ്ഥാ​​​ന​​​ത്തു മ​​​ത്സ​​​രി​​​ക്കാ​​​ൻ വി​​​ലക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന വി​​​ധി യു​​​എ​​​സി​​​ലെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ത്തും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കൊ​​​ള​​​റാ​​​ഡോ​​​യി​​​ലെ ഉ​​​ന്ന​​​ത കോ​​​ട​​​തി ട്രം​​​പി​​​നു സം​​​സ്ഥാ​​​ന​​​ത്തു വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ അ​​​ധി​​​കാ​​​ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്. ട്രം​​​പി​​​നെ വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​സു​​​ണ്ട്.

കൊ​​​ള​​​റാ​​​ഡോ​​​യി​​​ലെ വി​​​ധി​​​ക്കെ​​​തി​​​രേ ട്രം​​​പാ​​​ണ് അ​​​പ്പീ​​​ൽ ന​​​ല്കി​​​യ​​​ത്. 27 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ​​​മാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യോ​​​ട് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.


Source link

Related Articles

Back to top button