BUSINESS

കൂ​​​ടു​​​ത​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ശു​​​മാ​​​വ് കൃ​​​ഷി വ്യാ​പി​പ്പി​​ക്കാന്‍ ശി​പാ​ർ​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രീ​​​മി​​​യം ബ്രാ​​​ൻ​​​ഡി​​​ൽ ക​​​ശു​​​വ​​​ണ്ടി വി​​​പ​​​ണ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ക, യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ​​​വും ന​​​വീ​​​ക​​​ര​​​ണ​​​വും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, കൂ​​​ടു​​​ത​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ശു​​​മാ​​​വ് കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​ശു​​​വ​​​ണ്ടി വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ ക​​​ശു​​​വ​​​ണ്ടി വ്യ​​​വ​​​സാ​​​യ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റ്റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജീ​​​വി​​​ത നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച അ​​​ഞ്ചം​​​ഗ സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഏ​​​റ്റു​​​വാ​​​ങ്ങി. റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. കൊ​​​ല്ലം കാ​​​ഷ്യു, കേ​​​ര​​​ള കാ​​​ഷ്യൂ തു​​​ട​​​ങ്ങി ഭൗ​​​മ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ കൂ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി പ്രീ​​​മി​​​യം ബ്രാ​​​ൻ​​​ഡി​​​ൽ ക​​​ശു​​​വ​​​ണ്ടി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ഒ​​​രു ശി​​​പാ​​​ർ​​​ശ. വി​​​യ​​​റ്റ്നാം, ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ൾ​​​പ്പെ​​​ടെ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന ക​​​ശു​​​വ​​​ണ്ടി ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളോ​​​ട് മ​​​ത്സ​​​രി​​​ക്കാ​​​ൻ ഇ​​​താ​​​വ​​​ശ്യ​​​മാ​​​ണ്. പൊ​​​തു-​​​സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഇ​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

നി​​​ല​​​വി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ചുകൊ​​​ണ്ട് ഘ​​​ട്ടംഘ​​​ട്ട​​​മാ​​​യു​​​ള്ള യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. സം​​​സ്ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ലെ ന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഇ​​​ത് സ​​​ഹാ​​​യി​​​ക്കും. ക​​​ശു​​​മാ​​​വ് കൃ​​​ഷി കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഭൂ​​​മി​​​യി​​​ലേ​​​ക്കും കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ക്ക​​​ണം. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. ക​​​ശു​​​മാ​​​വി​​​നെ തോ​​​ട്ട​​​വി​​​ള​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണം. കാ​​​ഷ്യൂ ഡെവ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, കാ​​​പ്പെ​​​ക്സ് എ​​​ന്നി​​​വ​​​യു​​​ടെ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ക്ഷ​​​മ​​​ത ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Source link

Related Articles

Back to top button