SPORTS
ഫൈനൽ ഡേ…
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസിൽ ഇന്ന് പുരുഷ-വനിതാ സിംഗിൾസിൽ കിരീടപോരാട്ടം. വനിതാ സിംഗിൾസ് ഫൈനലിൽ ഒന്നാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്കയും രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും തമ്മിൽ കൊന്പുകോർക്കും. ഇന്ത്യൻ സമയം ഇന്നു രാവിലെ പത്തിനാണ് ഈ പോരാട്ടം.
പുരുഷ സിംഗിൾസ് ഫൈനൽ ഒന്നാം സീഡായ ഡെന്മാർക്കിന്റെ ഹോൾഗർ റൂണും രണ്ടാം സീഡായ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവും തമ്മിലാണ്. ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് പന്ത്രണ്ടിനാണ് ഫൈനൽ.
Source link