എട്ടടി വച്ച് ഗോകുലം
കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സിക്ക് ഏകപക്ഷീയ ജയം. സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ഗോകുലം വനിതകൾ 8-0ന് സ്പോർട്സ് ഒഡീഷയെ തകർത്തു. ഗോകുലത്തിനായി സൗമ്യ (45’, 50’), ഫസില ഇക്വാപ്ത് (33’, 38’), അഞ്ജു തമാങ് (12’, 90+4’) എന്നിവർ ഇരട്ടഗോൾ സ്വന്തമാക്കി. സന്ധ്യ രംഗനാഥനാണ് (4’) ഗോകുലം കേരളയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. അസേം റോജ ദേവിയും (23’) സ്കോർ ബോർഡിൽ ഇടംപിടിച്ചു.
ലീഗിൽ നാല് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി. മൂന്ന് മത്സരങ്ങളിൽനിന്ന് ഒന്പത് പോയിന്റ് വീതം നേടി ഒഡീഷ, കിക്സ്റ്റാർട്ട് ടീമുകളാണ് യഥാക്രമം ആദ്യരണ്ട് സ്ഥാനങ്ങളിൽ.
Source link