CINEMA

‘ഞാനാണ് ഡെവിൾ’; ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ

ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി.ജി. നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. 

ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ്. പിആർഓ പ്രതീഷ് ശേഖർ.

English Summary:
Watch Captain Miller Trailer


Source link

Related Articles

Back to top button