WORLD

യുഎസിൽ മുസ്‌ലിം പുരോഹിതനെ വെ‌‌ടിവച്ചു കൊന്നു


ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ മു​സ്‌​ലിം പു​രോ​ഹി​ത​നെ മോ​സ്കി​നു വെ​ളി​യി​ൽ അ​ക്ര​മി വെ​ടി​വ​ച്ചു കൊ​ന്നു. ന്യൂ​ജേ​ഴ്സി​യി​ലെ നെ​വാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ മ​സ്ജി​ദി​ലെ ഇ​മാം ഹ​സ​ൻ ഷ​രീ​ഫാ​ണു ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞു മോ​സ്കി​നു പു​റ​ത്തെ​ത്തി​യ ഹ​സ​നു നേ​രെ തോ​ക്കു​മാ​യെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. 2006 മു​ത​ൽ നെ​വാ​ർ​ക്കി​ലെ ലി​ബ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് ഹ​സ​ൻ.


Source link

Related Articles

Back to top button