ബിലാവൽ ഭൂട്ടോ പിപിപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി
ലാഹോർ: ബിലാവൽ ഭൂട്ടോ സർദാരിയെ (പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ വിദേശകാര്യ മന്ത്രിയായ ബിലാവൽ പാർട്ടി ചെയർമാനാണ്. ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുക. ബുധനാഴ്ച ചേർന്ന പാർട്ടി യോഗത്തിൽ പിപിപി അധ്യക്ഷൻ ആസിഫ് അലി സർദാരിയാണ് ബിലാവലിന്റെ പേര് നിർദേശിച്ചത്. സർദാരിയുടെയും മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മകനാണ് മുപ്പത്തിയഞ്ചുകാരനായ ബിലാവൽ. ലാഹോർ മണ്ഡലത്തിലാണ് ബിലാവൽ ജനവിധി തേടുന്നത്.
Source link