ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വിഡിയോ
ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ഫിറ്റ്‌നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയാണു വരൻ. മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നു.
വിവാഹത്തിനു മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു. ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
റജിസ്റ്റർ വിവാഹത്തിനുശേഷമാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത്. ആമിർ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നൊരു മകനും കൂടി ഇവർക്കുണ്ട്.
കഴിഞ്ഞ ദിവസം നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷങ്ങൾ നടന്നിരുന്നു. പരിപാടിയിൽ ഇറയും പങ്കെടുത്തു. റീന ദത്തയും സുഹൃത്ത് മിഥില പാൽക്കാറും ഇറയ്‌ക്കൊപ്പമുണ്ടായിരുന്നു.
Source link