മാസ്റ്റർ കമ്മിൻസ്
സിഡ്നി: പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. കമ്മിൻസിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിനു മുന്നിൽ കുടുങ്ങിയ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 313ൽ അവസാനിച്ചു. മറുപടിയായി ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയ ആദ്യദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എടുത്തു. കമ്മിൻസ് റിക്കാർഡിൽ 1988നുശേഷം തുടർച്ചയായ മൂന്ന് ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഓസീസ് ബൗളർ എന്ന നേട്ടം കമ്മിൻസ് സ്വന്തമാക്കി. മെർവ് ഹ്യൂസാണ് അവസാനമായി ഈ നേട്ടത്തിലെത്തിയ ഓസീസ് ബൗളർ. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലും കമ്മിൻസ് അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
ടെസ്റ്റ് കരിയറിൽ താരത്തിന്റെ 12-ാം അഞ്ച് വിക്കറ്റ് നേട്ടമാണ്. മുഹമ്മദ് റിസ്വാൻ (88), അമീർ ജമാർ (82), അഗ സൽമാൻ (53) എന്നിവർ പാക്കിസ്ഥാനുവേണ്ടി അർധസെഞ്ചുറി സ്വന്തമാക്കി.
Source link