SPORTS
വാർണറിന്റെ വിരമിക്കൽ
സിഡ്നി: ഓസ്ട്രേലിയ x പാക്കിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അവസാനത്തെ മത്സരം ഇന്ന് സിഡ്നിയിൽ. ആദ്യ രണ്ട് ടെസ്റ്റിലും ജയിച്ച് ഓസ്ട്രേലിയ പരന്പര സ്വന്തമാക്കിയതാണ്. ഓസീസ് ഓപ്പണർ ഡേവിഡ് വാർണറിന്റെ വിരമിക്കൽ ടെസ്റ്റാണിത്. വാർണറിന്റെ 112-ാം ടെസ്റ്റാണ്.
ആദ്യ ടെസ്റ്റിൽ 360 റണ്‍സിനും രണ്ടാം മത്സരത്തിൽ 79 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം. പാക്കിസ്ഥാന് എതിരായ പരന്പരയ്ക്കു പിന്നാലെ ഈ മാസം വെസ്റ്റ് ഇൻഡീസിനെതിരേയും ഓസ്ട്രേലിയയ്ക്ക് മത്സരങ്ങളുണ്ട്.
Source link