യുക്രെയ്നിൽ റഷ്യ മിസൈൽ ആക്രമണം തുടരുന്നു
കീവ്: റഷ്യൻ സേന യുക്രെയ്നിൽ മിസൈൽ-ഡ്രോൺ ആക്രമണം തുടരുന്നു. ഇന്നലത്തെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച റഷ്യ യുക്രെയ്നിൽ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ പ്രത്യാക്രമണത്തിൽ 25 പേരും മരിച്ചു. ഇതിനു പിന്നാലെ യുക്രെയ്നു ശക്തമായ തിരിച്ചടി നല്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിക്കുകയുണ്ടായി.
ഇന്നലെ പുലർച്ചെ മുതലുള്ള ആക്രമണത്തിൽ ഖാർകീവ് നഗരത്തിൽ ഒരാൾ കൊല്ലപ്പെടുകയും 44 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലുമായി മൂന്നു പേർ മരിക്കുകയും 27 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 35 ഡ്രോണുകളും 99 മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും വെടിവച്ചിട്ടുവെന്നാണു യുക്രെയ്ൻ പറഞ്ഞത്.
Source link