ന്യൂ ഇയർ ആഘോഷിച്ച് ലിവർപൂൾ
ലിവർപൂൾ: മുഹമ്മദ് സലയുടെ ഇരട്ട ഗോൾ മികവിൽ ലിവർപൂൾ ജയത്തോടെ പുതുവർഷം ആഘോഷമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 4-2ന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടമാക്കിയ സല രണ്ടാം പകുതിയിൽ രണ്ടു ഗോൾ (49’, 86’ പെനാൽറ്റി) നേടി. ക്യൂർട്ടിസ് ജോണ്‍സ് (74’), കോഡി ഗാക്പോ (78’) എന്നിവരും ന്യൂകാസിലിന്റെ വലകുലുക്കി.
ന്യൂകാസിലിനായി അലക്സാണ്ടർ ഇസാക് (54’), സ്വെൻ ബോട്ട്മാൻ (81’) എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ ഒന്നാമതുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി. 20 കളിയിൽ ലിവർപൂളിന് 45 പോയിന്റാണ്. വില്ലയ്ക്ക് 42 പോയിന്റും.
Source link