എലൈറ്റ് ഫൗണ്ടേഴ്സ് ഡേ മാരത്തണ്‍: ടീഷര്‍ട്ട് പുറത്തിറക്കി
കൊച്ചി: എലൈറ്റ് ഫൗണ്ടേഴ്സ് ഡേ മാരത്തണ്‍ മൂന്നാം എഡിഷന്റെ ടീഷര്‍ട്ടുകള്‍ അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസും ജോസഫ് ജി. ഏബ്രഹാമും ചേര്‍ന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിൽ പുറത്തിറക്കി. ഈ മാസം 21നാണ് മാരത്തണ്‍. അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിന്റെ രജിസ്ട്രേഷന് 16ന് അവസാനിക്കും. 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, അഞ്ചു കിലോമീറ്റര്‍, രണ്ടു കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലാണു മത്സരം. ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍നിന്ന് ആരംഭിക്കുന്ന മരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗം രാവിലെ 4.30നും 10 കിലോമീറ്റര്‍ വിഭാഗം ആറിനും അഞ്ചു കിലോമീറ്റര്‍ വിഭാഗം ഏഴിനും രണ്ടു കിലോമീറ്റര്‍ 7.30നും ആരംഭിക്കും.
വിജയികൾക്ക് മൂന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. പത്രസമ്മേളനത്തില്‍ എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് ഡിജിഎം കെ.എന്‍. രാമകൃഷ്ണന്, എജിഎം കെ.ബി. സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

Source link