കൊറിയൻ പ്രതിപക്ഷനേതാവ് ലീയ്ക്ക് പത്രസമ്മേളനത്തിനിടെ കുത്തേറ്റു
സീയൂൾ: ദക്ഷിണകൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗിനു പത്രസമ്മേളനത്തിനിടെ കുത്തേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അറുപത്താറുകാരനായ അക്രമി അറസ്റ്റിലായി. തുറമുഖ നഗരമായ ബുസാൻ സന്ദർശിച്ച ലീ പത്രപ്രവർത്തകരോടു സംസാരിക്കവേയായിരുന്നു സംഭവം. ഓട്ടോഗ്രാഫിനായി സമീപിച്ച അക്രമി കത്തിയുപയോഗിച്ച് കഴുത്തിനു കുത്തുകയായിരുന്നു. ലീയ്ക്കു ചുറ്റുമുണ്ടായിരുന്നവർ അക്രമിയെ കീഴ്പ്പെടുത്തി. അന്പത്തൊന്പതുകാരനായ ലീയുടെ കഴുത്തിന്റെ ഇടതുഭാഗത്ത് ഒരു സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ടായി. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവനു ഭീഷണിയില്ലെന്നാണ് അറിയിപ്പ്.
ലീയെ വധിക്കാനാണു ശ്രമിച്ചതെന്ന് അക്രമി പറഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ പ്രേരണ വ്യക്തമായിട്ടില്ല. പ്രസിഡന്റ് യൂൺ സക് ഇയോൾ അടക്കമുള്ളവർ സംഭവത്തെ അപലപിച്ചു. 2022ലെ തെരഞ്ഞെടുപ്പിൽ 0.73 ശതമാനം വോട്ടിന്റെ വ്യത്യാസ
Source link