SPORTS

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ടെ​​സ്റ്റ് ഇ​​ന്ന്


കേ​​പ്ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റി​​ന് ഇ​​ന്നു മു​​ത​​ൽ ഡീ​​ൻ ഡെ​​യ്സ്. ക്യാ​​പ്റ്റ​​ന്‍റെ തൊ​​പ്പി​​യ​​ണി​​ഞ്ഞ് ഡീ​​ൻ എ​​ൽ​​ഗ​​ർ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ അ​​മ​​ര​​ത്തി​​രു​​ന്ന് ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന അ​​വ​​സാ​​ന ദി​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഡീ​​ൻ ഡെ​​യ്സാ​​ണ്. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യോ​​ടെ വി​​ര​​മി​​ക്കു​​മെ​​ന്ന് ഡീ​​ൻ എ​​ൽ​​ഗ​​ർ നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഒ​​ന്നാം ടെ​​സ്റ്റി​​ൽ പ​​രി​​ക്കേ​​റ്റ ക്യാ​​പ്റ്റ​​ൻ തെം​​ബ ബൗ​​മ ര​​ണ്ടാം ടെ​​സ്റ്റി​​നി​​ല്ലാ​​ത്ത​​തിനെത്തുടർന്ന് നാ​​യ​​ക​​സ്ഥാ​​നം എ​​ൽ​​ഗ​​റി​​നെ തേ​​ടി​​യെ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച് വീ​​രോ​​ചി​​ത വി​​ര​​മി​​ക്ക​​ലി​​നാ​​യാ​​ണ് എ​​ൽ​​ഗ​​റി​​ന്‍റെ ശ്ര​​മം. എ​​ന്‍റെ ലോ​​ക​​ക​​പ്പാ​​ണ് ഇ​​തെ​​ന്നാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​നെ എ​​ൽ​​ഗ​​ർ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ടെ​​സ്റ്റി​​ൽ 185 റ​​ണ്‍​സ് നേ​​ടി​​യ എ​​ൽ​​ഗ​​റാ​​യി​​രു​​ന്നു പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​ത്. മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ എ​​ൽ​​ഗ​​ർ, 85 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 14 സെ​​ഞ്ചു​​റി​​യും 23 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 5331 റ​​ണ്‍​സ് ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഏ​​ക​​ദി​​ന​​ത്തി​​ൽ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ജ​​ഴ്സി അ​​ണി​​ഞ്ഞ​​ത്. ഇ​​ന്ത്യ​​ക്കു ജ​​യി​​ക്ക​​ണം ആ​​ദ്യ ടെ​​സ്റ്റി​​ൽ ഇ​​ന്നിം​​ഗ്സി​​നും 32 റ​​ണ്‍​സി​​നും പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ​​ക്ക് പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ങ്കി​​ൽ ജ​​യം അ​​നി​​വാ​​ര്യം. കേ​​പ്ടൗ​​ണി​​ലെ ന്യൂ​​ലാ​​ൻ​​ഡ് ഗ്രൗ​​ണ്ടി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യും സം​​ഘ​​വും ഇ​​റ​​ങ്ങു​​ന്ന​​ത് ജ​​യം മാ​​ത്രം പ്ര​​തീ​​ക്ഷി​​ച്ചാ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​ണ്ണി​​ൽ ഇ​​തു​​വ​​രെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല എ​​ന്ന ച​​രി​​ത്രം അ​​തേ​​പ​​ടി നി​​ർ​​ത്തി​​യാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ഇ​​ന്ത്യ​​ൻ ടീ​​മും പ​​ര്യ​​ട​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക.

ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മാ​​റ്റം ആ​​ദ്യ ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് തി​​ക​​ച്ചും ദ​​യ​​നീ​​യ​​മാ​​യി​​രു​​ന്നു. ജ​​സ്പ്രീ​​ത് ബും​​റ (നാ​​ല് വി​​ക്ക​​റ്റ്) ഒ​​ഴി​​കെ​​യു​​ള്ള ബൗ​​ള​​ർ​​മാ​​രാ​​രും മി​​ക​​വ് പു​​ല​​ർ​​ത്തി​​യി​​ല്ല. മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് (ര​​ണ്ട് വി​​ക്ക​​റ്റ്), ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ (ഓ​​രോ വി​​ക്ക​​റ്റ് വീ​​തം) എ​​ന്നീ പേ​​സ​​ർ​​മാ​​രും ആ​​ർ. അ​​ശ്വി​​ൻ (ഒ​​രു വി​​ക്ക​​റ്റ്) എ​​ന്ന സ്പി​​ന്ന​​റും ബും​​റ​​യ്ക്ക് പി​​ന്തു​​ണ ന​​ൽ​​കി​​യി​​ല്ല. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ന്ന് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ മാ​​റ്റം​​വ​​രു​​ത്തി​​യാ​​കും ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ക. പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്പ് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷ​​മി​​ക്കു പ​​ക​​ര​​മാ​​യി ര​​ണ്ടാം ടെ​​സ്റ്റി​​ലേ​​ക്ക് ആ​​വേ​​ശ് ഖാ​​നെ ബി​​സി​​സി​​ഐ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​റി​​നു പ​​ക​​രം ആ​​വേ​​ശ് ഖാ​​ൻ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ക​​ളി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ ഷാ​​ർ​​ദു​​ളി​​ന്‍റെ തോ​​ളി​​ൽ പ​​ന്ത് കൊ​​ണ്ട് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, ആ​​ദ്യ ടെ​​സ്റ്റി​​ൽ തി​​ക​​ഞ്ഞ പ​​രാ​​ജ​​യ​​മാ​​യ പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യ്ക്കു പ​​ക​​രം മു​​കേ​​ഷ് കു​​മാ​​റും ക​​ള​​ത്തി​​ൽ എ​​ത്തി​​യേ​​ക്കും. ആ​​ർ. അ​​ശ്വി​​നു പ​​ക​​രം സ്പി​​ൻ ഓ​​ൾ റൗ​​ണ്ട​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ട്ടാ​​ലും അ​​ദ്ഭു​​ത​​മി​​ല്ല.


Source link

Related Articles

Back to top button