ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജന്‍സി; ആണവനിലയങ്ങള്‍ സുരക്ഷിതം
ടോക്യോ: പുതുവത്സരദിനത്തില്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-നുണ്ടായ (ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഭൂകമ്പത്തില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരമാലയടിച്ചു. ഭൂകമ്പമാപിനിയില്‍ 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തില്‍ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്.അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ തിരമാലയടിക്കുന്ന വന്‍ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി ആദ്യം മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി. ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുള്‍പ്പെടെ ഒട്ടേറെ തുടര്‍ചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി.
Source link