മുറെ പുറത്ത്; ഒസാക്ക രക്ഷപ്പെട്ടു
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഇന്റർനാഷണലിൽ ബ്രിട്ടീഷ് താരം ആൻഡി മുറെ പുറത്ത്. പുരുഷ സിംഗിൾസ് റൗണ്ട് ഓഫ് 32ൽ രണ്ടാം സീഡായ ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് മുറെ പരാജയപ്പെട്ടത്. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു മുറെയുടെ തോൽവി. സ്കോർ: 6-2, 5-7, 2-6. പുരുഷ സിംഗിൾസ് ഒന്നാം സീഡായ ഡെന്മാർക്കിന്റെ ഹോൾഗർ റൂണും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. റൗണ്ട് ഓഫ് 32ൽ ഓസ്ട്രേലിയയുടെ മാക്സ് പർസെലിനെ കീഴടക്കി റൂണ് പ്രീക്വാർട്ടറിൽ എത്തി. സ്കോർ: 4-6, 6-4, 6-2. അതേസമയം, മൂന്നാം സീഡായ അമേരിക്കയുടെ ബെൻ ഷെൽട്ടണിനെ അട്ടിമറിച്ച് റഷ്യയുടെ റോമൻ സഫിയുലിൻ പ്രീക്വാർട്ടറിൽ കടന്നു.
വനിതാ സിംഗിൾസിൽ ലോക മുൻ ഒന്നാം നന്പർ താരമായ നവോമി ഒസാക്ക റൗണ്ട് ഓഫ് 32ൽ പ്രവേശിച്ചു. ജർമനിയുടെ തമാറ കോർപാറ്റ്ഷിനെ 6-3, 7-6 (11-9)ന് കീഴടക്കിയായിരുന്നു ഒസാക്കയുടെ മുന്നേറ്റം.
Source link