കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിനും മീര ജാസ്മിനും
അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിനും മീര ജാസ്മിനും. നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്. ‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ‘ക്വീൻ എലിസബ’ത്തിലെ പ്രകടനത്തിലൂടെ മീര ജാസ്മിന്‍ മികച്ച നടിയായി. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് മികച്ച ചിത്രം.
ജീത്തു ജോസഫ്–മോഹൻലാൽ ടീം വീണ്ടും ഒന്നിച്ച സിനിമയായിരുന്നു നേര്. അഭിഭാഷകന്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. പ്രിയാമണി, സിദ്ദീഖ്, അനശ്വര രാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
മീര ജാസ്മിനെ നായികയാക്കി എം. പദ്മകുമാർ ഒരുക്കിയ ഫാമിലി എന്റർടെയ്നറാണ് ക്വീൻ എലിസബത്ത്. ഡിസംബർ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കുടുംബ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സമീപകാലത്ത് സ്ത്രീകേന്ദ്രീകൃത ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ക്വീൻ എലിസബത്തിന് പ്രേക്ഷകർ നൽകിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്.
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023: പൂർണപട്ടിക ചുവടെ
മികച്ച നടൻ: മോഹൻലാൽ (നേര് )
മികച്ച നടി: മീര ജാസ്മിൻ (ക്വീൻ എലിസബത്ത്)
മികച്ച ചലച്ചിത്രം: കാതൽ ( ജിയോ ബേബി )
മികച്ച സഹനടൻ: ജഗദീഷ് ( തീപ്പൊരി ബെന്നി )
മികച്ച സഹനടി: മഞ്ജു പിള്ള (ഫാലിമി )
മികച്ച പുതുമുഖ നടൻ: നിഹാൽ അഹമ്മദ് ( അടിയന്തരവസ്ഥ കാലത്തെ പ്രണയം)
മികച്ച പുതുമുഖ നടി: ദേവിക രമേശ് ( ചീന ട്രോഫി )
മികച്ച നവാഗത സംവിധായകൻ: നഹാസ് ഇദായത്ത് (ആര്‍ഡിഎക്സ്)
പ്രത്യേക പുരസ്കാരം: സംവിധായകൻ : ടിനു പാപ്പച്ചൻ ( ചാവേർ )
പ്രത്യേക പുരസ്കാരം: നടൻ മനോജ് കെ.യു. ( പ്രണയ വിലാസം )
പ്രത്യേക പുസാരകാരം: നടി അനശ്വര രാജൻ ( നേര് )
മികച്ച നിശ്ചല ഛായഗ്രാഹകൻ: രാഹുൽ തങ്കച്ചൻ
മികച്ച ബാല പ്രതിഭ: വിനായക് രാകേഷ്
Source link