WORLD

തുർക്കിയിൽ ഐഎസ് ബന്ധമുള്ള 189 പേർ അറസ്റ്റിൽ


അ​ങ്കാ​റ: തു​ർ​ക്കി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലു​ള്ള 37 ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള 189 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. രാ​ജ്യ​ത്ത് സി​ന​ഗോ​ഗു​ക​ൾ​ക്കും ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും നേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഐ​എ​സ് നീ​ക്കം ത​ക​ർ​ത്ത​താ​യും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ഒ​രു ഭീ​ക​ര​പ്ര​സ്ഥാ​ന​ത്തെ​യും രാ​ജ്യ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ലി യെ​ർ​ലി​കാ​യ പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ അ​ങ്കാ​റ, ഇ​സ്താം​ബൂ​ൾ, അ​ന്‍റാ​ലി​യ, ബ​ർ​സ, ദി​യാ​ർ​ബാ​കിർ തു​ട​ങ്ങി​യ വ​ൻ ന​ഗ​ര​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി. ഇ​റാ​ക്കി എം​ബ​സി​ക്കു​ നേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട 32 ഐ​എ​സ് ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണു രാ​ജ്യ​വ്യാ​പ​ക​മാ​യി റെ​യ്ഡ് ന​ട​ത്താ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. 2017ലെ ​പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഇ​സ്താം​ബൂ​ളി​ലെ നി​ശാ​ക്ല​ബ്ബി​നു നേ​രേ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.


Source link

Related Articles

Back to top button