24.75 കോടി സ്റ്റാർ
ഐപിഎൽ ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റിക്കാർഡ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കി. ഡിസംബർ 19ന് ദുബായിൽ അരങ്ങേറിയ 2024 ഐപിഎൽ ലേലത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപയ്ക്ക് സ്റ്റാർക്കിനെ സ്വന്തമാക്കിയതോടെയാണിത്. ഐപിഎൽ 2024 സീസണിൽ ഫൈനലിൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളിലും സ്റ്റാർക്ക് കളിക്കും എന്നുള്ള സങ്കൽപ്പത്തിൽ കണക്ക് കൂട്ടിയാൽ, ഓസീസ് പേസർ എറിയുന്ന ഓരോ പന്തിന്റെയും മതിപ്പ് വില ആറ് ലക്ഷം രൂപയാണ്. ഒരു സീസണിൽ ഫൈനലിൽ ഉൾപ്പെടെ ഏതൊരു ഫ്രാഞ്ചൈസിയും 17 മത്സരങ്ങളാണ് പരമാവധി കളിക്കുക.
2024 ലേലത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.50 കോടി രൂപയ്ക്ക് ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ലേലം. ഈ രണ്ട് ലേലവും അരങ്ങേറിയത് 2023ലും.
Source link