കോഹ്ലി @ 50
ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി സെഞ്ചുറിയിൽ ചരിത്രം കുറിച്ചതും ഈ വർഷം. ഐസിസി ഏകദിന ലോകകപ്പ് പോരാട്ടത്തിനിടെ ന്യൂസിലൻഡിനെതിരേ സെഞ്ചുറി നേടിയതോടെയാണിത്. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികൊണ്ട് അർധസെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന റിക്കാർഡാണ് കോഹ്ലി സ്വന്തമാക്കിയത്.
സെമിയിൽ ന്യൂസിലൻഡിനെതിരേ നേടിയത് കോഹ്ലിയുടെ കരിയറിലെ 50-ാം ഏകദിന സെഞ്ചുറിയായിരുന്നു. ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന 49 ഏകദിന സെഞ്ചുറി എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി.
Source link