കപ്പലുകള്‍ക്ക് ഇന്ധനം എത്തിക്കാന്‍ കെഎസ്ഐഎന്‍സിക്ക് പുതിയ ബാര്‍ജുകള്‍
കൊച്ചി: പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് ഇന്ധനം എത്തിച്ചു നല്‍കുന്നതിനായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) നിര്‍മിച്ച ബാര്‍ജുകളുടെ ഉദ്ഘാടനം ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 1400 മെട്രിക് ടണ്‍ ശേഷിയുള്ള ഓയില്‍ ടാങ്കര്‍ ബാര്‍ജ് (പൊസൈഡണ്‍), 300 മെട്രിക് ടണ്‍ ശേഷിയുള്ള ആസിഡ് ബാര്‍ജ് (ലക്ഷ്മി) എന്നിവയാണ് നീറ്റിലിറക്കുന്നത്. 12.32 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 3.02 കോടി രൂപ കമ്പനിയുടെ തനതു ഫണ്ടും ഉപയോഗിച്ച് ഗോവ വിജയ് മറൈന്‍ ഷിപ്യാര്ഡില് നിര്‍മിച്ചതാണ് പൊസൈഡണ്‍. കെഎസ്ഐഎന്‍സിയുടെ സ്വന്തം യാര്‍ഡില്‍ നിര്‍മിച്ച ലക്ഷ്മി ബാര്‍ജിന്റെ നിര്‍മാണത്തിന് 4.50 കോടിയാണ് ചെലവ്. ഇതില്‍ മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 1.50 കോടി രൂപ കമ്പനിയുടെ തനതു ഫണ്ടുമാണ്.
പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് ഇന്ധന വിതരണത്തിലൂടെയും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജലമാര്‍ഗം ആസിഡ് നല്‍കുന്നതിലൂടെയും കമ്പനിക്ക് അധിക വരുമാനം കണ്ടെത്താന്‍ സാധിക്കും.

Source link