SPORTS

ച​​​​രി​​​​ത്ര പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാ​​​​യി ഇ​​​​ന്ത്യ


ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ബോ​​​​ക്സിം​​​​ഗ് ഡേ ​​​​ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​നു നാ​​​​ളെ തു​​​​ട​​​​ക്ക​​​​മാ​​​​കും. ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​രം സെ​​​​ഞ്ചൂ​​​​റി​​​​യ​​​​നി​​​​ലാ​​​​ണ്. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര നേ​​​​ടു​​​​ക​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം. ക​​​​ഴി​​​​ഞ്ഞ പ​​​​ല​​​​ത​​​​വ​​​​ണ അ​​​​ടു​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടും കൈ​​​​വി​​​​ട്ടു​​​​പോ​​​​യ പ​​​​ര​​​​ന്പ​​​​ര ഇ​​​​ത്ത​​​​വ​​​​ണ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യും സം​​​​ഘ​​​​വും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. 2023-25ന്‍റെ ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​പ​​​​ര​​​​ന്പ​​​​ര. ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന്‍റെ പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ 66.76 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്. 1992 മു​​​​ത​​​​ലാ​​​​ണ് ഇ​​​​ന്ത്യ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കാ​​​​യി ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് എ​​​​ന്നാ​​​​ൽ, ഇ​​​​തു​​​​വ​​​​രെ പ​​​​ര​​​​ന്പ​​​​ര നേ​​​​ടാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. 2021-22ൽ ​​​​മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ആ​​​​ദ്യ ടെ​​​​സ്റ്റ് നേ​​​​ടി​​​​ക്ക​​​​ഴി​​​​ഞ്ഞ് അ​​​​ടു​​​​ത്ത ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​ക്കു തോ​​​​ൽ​​​​വി​​​​യാ​​​​യി​​​​രു​​​​ന്നു.

16 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ന്ന അ​​​​ഞ്ച് പരന്പരയിലും മി​​​​ക​​​​ച്ച പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ​​സം​​​​ഘം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ നാ​​​​ലു ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ക​​​​ളെ നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​രം വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. ര​​​​ണ്ടു ത​​​​വ​​​​ണ ഇ​​​​ന്ത്യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ മു​​​​ന്നി​​​​ലെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​ന്ത്യ​​​​യു​​​​ടെ ടെ​​​​സ്റ്റ് ടീ​​​​മി​​​​നൊ​​​​പ്പം വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി ​​ചേ​​​​ർ​​​​ന്നു. ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ താ​​​​രം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ടർ​​​​ന്ന് നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. കോ​​​​ഹ്‌ലി ​​​​ഇ​​​​ന്ന​​​​ലെ ടീ​​​​മി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്നെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.


Source link

Related Articles

Back to top button