WORLD

US ക്ഷേത്രത്തിലെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍: തീവ്രവാദികള്‍ക്ക് ഇടം നല്‍കരുതെന്ന് ജയശങ്കര്‍


ഗാന്ധിനഗര്‍: യു.എസ്സില്‍ ഹിന്ദു ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെയാണ് കാലിഫോര്‍ണിയ സംസ്ഥാനത്തെ സാന്‍ ജോസിലുള്ള സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്.’ഞാന്‍ അത് കണ്ടു. തീവ്രവാദികളും വിഘടനവാദികളും ഉള്‍പ്പെടെയുള്ള ഇത്തരം ശക്തികള്‍ക്ക് ഇടം നല്‍കരുത്. അവിടെയുള്ള നമ്മുടെ കോണ്‍സുലേറ്റ് സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടക്കുകയാണ്’, ജയശങ്കര്‍ പറഞ്ഞു.


Source link

Related Articles

Back to top button