WORLD

നൈജറിലെ ഫ്രഞ്ച് എംബസി അടച്ചു


പാ​​​രീ​​​സ്: ​​​നൈ​​​ജ​​​റി​​​ലെ ഫ്ര​​​ഞ്ച് എം​​​ബ​​​സി അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു പൂ​​​ട്ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. നൈ​​​ജ​​​റി​​​ലെ പ​​​ട്ടാ​​​ള ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഉ​​​പ​​​രോ​​​ധം മൂ​​​ലം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ല​​​ച്ച​​​താ​​​യി എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. എം​​​ബ​​​സി​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ടു. ജൂ​​​ലൈ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ബാ​​​സൂ​​​മി​​​നെ പു​​​റ​​​ത്താ​​​ക്കി പ​​​ട്ടാ​​​ളം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് നൈ​​​ജ​​​റും ഫ്രാ​​​ൻ​​​സും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യ​​​ത്. മു​​​ൻ കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ കൂ​​​ടി​​​യാ​​​യ ഫ്രാ​​​ൻ​​​സി​​​ന്‍റെ അം​​​ബാ​​​സ​​​ഡ​​​ർ രാ​​​ജ്യം വി​​​ട​​​ണ​​​മെ​​​ന്നു പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജി​​​ഹാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ നൈ​​​ജ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഫ്ര​​​ഞ്ച് സേ​​​ന​​​യും പോ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഫ്ര​​​ഞ്ച് അം​​​ബാ​​​സ​​​ഡ​​​ർ സി​​​ൽ​​​വി​​​യ​​​ൻ ഇ​​​റ്റെ സെ​​​പ്റ്റം​​​ബ​​​റി​​​ൽ നൈ​​​ജ​​​ർ വി​​​ട്ടി​​​രു​​​ന്നു.


Source link

Related Articles

Back to top button