WORLD
പ്രതിശ്രുത വധൂവരൻമാർ സഞ്ചരിച്ച വ്യത്യസ്ത വിമാനങ്ങൾ ഒരേസമയം അപകടത്തിൽപ്പെട്ടു; അത്ഭുത രക്ഷപ്പെടൽ
ഒരേ ദിവസം, ഏതാനും മൈലുകൾ മാത്രം അകലെ രണ്ട് വ്യത്യസ്ത വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പ്രതിശ്രുത വധുവരന്മാർ. ഇറ്റലിയിലെ ടൂറിനിലേക്കുള്ള യാത്രാമധ്യേയാണ് 30 കാരനായ സ്റ്റെഫാനോ പിരില്ലിയും പ്രതിശ്രുതവധു അന്റോണിയറ്റ ഡെമാസിയും (22) മരണത്തെ കബിളിപ്പിക്കും വിധം വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഇരുവരും രണ്ട് ചെറുവിമാനങ്ങളിൽ ഇറ്റലിയിലെ ടൂറിനിലേക്ക് യാത്ര തിരിച്ചത്. യാത്രയ്ക്കിടെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനങ്ങൾ അപകടത്തിൽപെടാൻ കാരണമായത്. പിരില്ലിയുടെ വിമാനം അപകടത്തിൽപ്പെട്ട സമയത്തുതന്നെ ഡെമാസിയുടെ വിമാനത്തിനും പ്രശ്‌നങ്ങൾ നേരിടുകയായിരുന്നു.
Source link