WORLD

കൊ​​​ക്കെ​​​യ്ൻ ഉപയോഗം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്


ബേ​​​ണ്‍: വി​​​നോ​​​ദ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ൽ കൊ​​​ക്കെ​​​യ്ൻ നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ. ഇ​​​തി​​​ന്‍റെ പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി​​​യെ ബേ​​​ണി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​ന്തു​​​ണ​​​ച്ച​​​താ​​​യി ന്യൂ​​യോ​​​ർ​​​ക്ക് പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ്ര​​​തി​​​പ​​​ക്ഷ പി​​​ന്തു​​​ണ​​​യും നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​മു​​​ണ്ടെ​​​ങ്കി​​​ലേ നീ​​​ക്കം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കൂ. സ​​​ന്പൂ​​​ർ​​​ണ കൊ​​​ക്കെ​​​യ്ൻ നി​​​രോ​​​ധ​​​നം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്ന വി​​​ദ​​​ഗ്ധ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി.

ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യാ​​​ൽ വി​​​പ​​​ണി​​​ക്കു​​​മേ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​ന്ത്ര​​​ണം ല​​​ഭി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​വി​​​രു​​​ദ്ധ വി​​​ല്പ​​​ന ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ഇ​​​വ​​​ർ വാ​​​ദി​​​ക്കു​​​ന്നു. യൂ​​​റോ​​​പ്പി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കൊ​​​ക്കെ​​​യ്ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണു സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്.


Source link

Related Articles

Back to top button