സ്വര്‍ണവിലയില്‍ മുന്നേറ്റം; വില്പനയില് മാന്ദ്യം
കൊച്ചി: കടന്നുപോകുന്നത് സ്വര്‍ണവിലയില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടായ വര്‍ഷമാണെങ്കിലും വില്പനയില് മാന്ദ്യം. റിക്കാര്‍ഡുകള്‍ പലതവണ തകര്‍ത്താണ് ഈ വര്‍ഷം സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ നാലിന് റിക്കാര്‍ഡ് തകര്‍ത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 5,885 രൂപ ഒരു പവന് 47,080 രൂപയും എത്തിയിരുന്നു. അതിനുശേഷം സ്വര്‍ണവില കുറഞ്ഞ് ഗ്രാമിന് 5775 രൂപയും പവന് 46200 രൂപയുമായിട്ടാണ് ഇന്നലെ വില്പന നടന്നത്. ജനുവരി ഒന്നിന് 5,060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 21 ആയപ്പോഴേക്കും അതു ഗ്രാമിന് 5775 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 715 രൂപയുടെയും പവന് 5720 രൂപയുടെയും വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ലക്ഷം രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായത്. 118 ശതമാനം വില വര്‍ധന. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2645 രൂപയും പവന് 21,160 രൂപയുമായിരുന്നു സ്വര്‍ണവില. അത് 2023 ഡിസംബർ 21 ആയപ്പോഴേക്കും ഗ്രാമിന് 5775 രൂപയും പവന് 46,200 രൂപയുമായി ഉയര്‍ന്നു. ഗ്രാമിന് 3130 രൂപയും പവന് 25, 040 രൂപയും വര്‍ധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണവില 1150 യുഎസ് ഡോളറായിരുന്നത് 2023 ഡിസംബര്‍ 20 ആയപ്പോഴേക്കും 2040 ഡോളറായി. 78 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ക്രിസ്മസ് – പുതുവര്‍ഷ ആഘോഷങ്ങളിലേക്ക് കടക്കുന്നതിനാല്‍ വിലയില്‍ വലിയ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. പുതുവര്‍ഷത്തിലും സ്വര്‍ണവില മുന്നോട്ടു കുതിക്കാന്‍ തന്നെയാണു സാധ്യത. അതേസമയം ഈ വര്‍ഷം സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന ഉണ്ടായിട്ടും വിപണിയില്‍ വലിയ മുന്നേറ്റം പ്രകടമായിരുന്നില്ല. സ്വര്ണവില്പന ഏറ്റവും കുറഞ്ഞ വര്‍ഷമാണ് കടന്നുപോകുന്നത്.

Source link